തിക്കിലും തിരക്കിലും പെട്ട് രണ്ടു മരണം

കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ സാന്ദ്രഗച്ചി റയിൽവേ സ്റ്റേഷനിൽ റെയിൽവേ പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര് മരിച്ചു , ഇരുപത്തിയഞ്ചു പേർക്ക് പരിക്ക്. വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത് .ഒരു എക്സ്പ്രസ്സ് ട്രെയിനും രണ്ടു എമു ട്രെയിനുകളും ഒന്നിച്ച് സ്റ്റേഷനിലേക്ക് എത്തിയതാണ് അപകട കാരണം. തിരക്കിനടിയിൽ നടപ്പാലത്തിലാണ് അപകടം നടന്നത് .നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്സും രണ്ടു എമു ട്രെയിനുകളുമാണ് ഒന്നിച്ച് സ്റ്റേഷനിൽ എത്തിയത്. .നാഗർകോവിൽ ഷാലിമാർ എക്സ്പെസ് ട്രെയിന് ശേഷം സ്റ്റേഷനിൽ എത്തേണ്ട ഷാലിമാർ വിശാഖപട്ടണം എക്സ്പ്രസ്, സാന്ദ്രഗച്ചി ചെന്നൈ എക്സ്പ്രസ് എന്നെ ട്രെയിനുകളിൽക്കയറേണ്ട യാത്രക്കാരും ചേർന്നതോടെ വലിയൊരാൾക്കുട്ടം തന്നെ നടപ്പാതയിൽ ഉണ്ടായി. പ്ലാറ്റഫോം നമ്പർ രണ്ടിനും മൂന്നിനും ഇടയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഹൗറ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

മരിച്ചവർക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സംസ്ഥാന ഗവണ്മെന്റ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. റയിൽവെയുടെ അനാസ്ഥയാണ് അപകട കാരണമെന്നു മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

23-Oct-2018