ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

ജലന്ധർ: ഫ്രാങ്കോ മുളക്കൽ കേസിലെ മുഖ്യ സാക്ഷി ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹത്തില്‍ ആന്തരികമോ, ബാഹ്യമോ ആയ പരുക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാൽ മരണ കരണമറിയാൻ ആന്തരികാവയവങ്ങള്‍ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. 


നേരത്തെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പഞ്ചാബ് പോലീസിൽ വിശ്വാസമില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും ആരോപണം ഉയർന്നിരുന്നു .മൃതദേഹം രാത്രിയോടെ ലുധിയാന മെഡിക്കല്‍ കോളജില്‍ എത്തിക്കും ,അവിടെനിന്നു നാളെ നാട്ടിലേക്ക് കൊണ്ടുപോരും.

23-Oct-2018