ന്യൂ ഡൽഹി : സി ബി ഐ യിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോരിൽ ഡയറക്ടർക്കും , സ്‌പെഷ്യൽ ഡയറക്ടർക്കുമെതിരെ നടപടി. കൈക്കൂലിക്കേസില്‍ കുടുങ്ങിയ സിബിഐ ഡയറക്ടര്‍ അലോക് കുമാറിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കി. സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയോട് അവധിയില്‍ പോകാനും നിര്‍ദേശം നല്‍കി. ഇന്നലെ രാത്രി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിന് ശേഷമാണ് നടപടി, ആന്ധ്രയില്‍ നിന്നുള്ള എം നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല നൽകി. രണ്ട് വര്‍ഷത്തെ കാലാവധിയുള്ള അലോക് വര്‍മയ്ക്ക് ഈ പരിരക്ഷ മറികടന്നുകൊണ്ടാണ് നടപടി.. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ അസ്താനയ്‌ക്കെതിരേ സിബിഐ തന്നെ കൈക്കൂലിക്കേസ് എടുത്തിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തോട് അവധിയില്‍ പോകാൻ നിര്‍ദേശം നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയോട് ഏറെ അടുപ്പമുള്ള വ്യക്തിയാണ് അസ്താന, അതുകൊണ്ടു തന്നെ അസ്താനയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് നടപടിയെടുക്കേണ്ടിവന്നത് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. 2017 ലാണ് അലോക് വര്‍മ ദല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഡി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്പെഷല്‍ ഡയറക്ടറായിരുന്നു അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു.വ്യവസായി മൊയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള ആരോപണം.അസ്താന അഴിമതി നടത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സി.ബി.ഐ വിശദീകരണം