കേന്ദ്ര സർക്കാരിനെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ന്യൂ ഡൽഹി: സി ബി ഐ ഡയറക്ടർ അലോക് വർമ്മക്കെതിരെയുള്ള നടപടി, റാഫേൽ അന്വേഷണം അട്ടിമറിക്കാനെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. റാഫേല്‍ ഇടപാടിലെ അട്ടിമറി അന്വേഷിക്കാന്‍ അലോക് വര്‍മ്മക്ക് താല്പര്യമുണ്ടായിരുന്നു , ഇത് അട്ടിമറിക്കാനാണ് അലോക് വര്‍മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്, പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. രണ്ടു വര്ഷം കാലാവധിയിരിക്കെ അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റാൻ വകുപ്പില്ലെന്നും സർക്കാർ നടപടിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും പ്രശാന്ത് ഭൂഷൺ അറിയിച്ചു.
ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണ് അലോക് വര്‍മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് മാറ്റിയത്.രാഗേഷ് അസ്താനയോട് അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്‍.നാഗേശ്വര റാവുവിനാണ് താല്‍ക്കാലിക ചുമതല നല്‍കിയത്.

24-Oct-2018