ശബരിമല പ്രതിഷേധം,കോടതിയലക്ഷ്യ ഹർജിക്ക് അനുമതി തേടി യുവതികൾ.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പ്രവര്‍ത്തിച്ചവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള, സിനിമ താരം കൊല്ലം തുളസി,മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവർക്കെതിരെയാണ് നടപടിക്ക് അനുമതി തേടിയിരിക്കുന്നത്. അഭിഭാഷകയാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് അപേക്ഷ നല്‍കിയിരിക്കുന്നത്. രാമ വര്‍മ്മ ,തന്ത്രി കണ്ഠരര് രാജീവര് എന്നിവര്‍ക്ക് എതിരെ  കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി  മറ്റൊരു യുവതിയും അറ്റോര്‍ണി ജനറലിനെ സമീപിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് പോയ സ്ത്രീകളെ തടഞ്ഞതിനും കോടതി ഉത്തരവിനെതിരെ പ്രസംഗിച്ചതിനുമാണ് പരാതി. 1975ലെ കോടതിയലക്ഷ്യ ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി വേണം.

24-Oct-2018