ചെറുകിട പെട്രോള്‍ പമ്പുകള്‍ക്ക് തലവേദനയായി റിലയൻസ് , ബ്രിട്ടീഷ് ഓയിൽ മേജർ പെട്രോളിയം പമ്പുകൾ.

മുംബൈ ബ്രിട്ടീഷ് ഓയിൽ മേജർ കമ്പനിയുമായി സഹകരിച്ചു അടുത്ത മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് രണ്ടായിരം പെട്രോൾ പാമ്പു തുടങ്ങാനുള്ള പദ്ധതിയുമായി റിലയൻസ്. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇതിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. റിലയൻസിന് മാത്രമായി നിലവിൽ രാജ്യത്ത് ആയിരത്തി മുന്നൂറ്റി നാൽപ്പത്തി മൂന്നു പാമ്പുകളുണ്ട്. ഇന്ധനവില്‍പ്പനയില്‍ ഏറ്റവും ലാഭം നേടുന്ന രാജ്യം ഇന്ത്യയായതിനാല്‍ ഈ മേഖലയില്‍ പണമിറക്കാന്‍ വിദേശകമ്പനികള്‍ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. റിലയൻസിന്റെ ഓയിൽ ആൻഡ് ഗ്യാസ് ഷെയറിങ്ങ് കോൺട്രാക്ടിന്റെ മുപ്പതു ശതമാനം ഷെയർ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ പക്കലാണ്. കൂടാതെ ഇന്ത്യ ഗ്യാസ് സൊലൂഷ്യൻ പ്രൈവറ്റ് ലിമിറ്റഡ് പാർട്നെർസും ആണ് റിലയൻസും ബ്രിട്ടീഷ് ഓയിൽ മേജർ കമ്പനിയും. ഇന്ത്യയിൽ റീട്ടെയ്ൽ ലൈസൻസ് ലഭിക്കാൻ ഏകദേശം രണ്ടായിരം കോടി രൂപയോളം ഇൻവെസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ട്. റിലയൻസിന് ഇപ്പോൾ തന്നെ അയ്യായിരം പമ്പുകൾ തുടങ്ങുന്നതിനുള്ള ലൈസൻസ് കൈവശമുണ്ട്. ബ്രിടീഷ് പെട്രോളിയത്തിനു മൂവായിരത്തി അഞ്ഞൂറ് പമ്പുകൾ തുടങ്ങാനുള്ള അനുമതി രണ്ടായിരത്തിപ്പതിനാറിൽ ത്തന്നെ ലഭിച്ചിരുന്നു.


ഇന്ധന വിപണന മേഖല റിലയന്സിന്റെയും ബി പി യുടെയും കുത്തകയാകുന്നതോടെ ചെറുകിട പമ്പുടമകൾക്ക് ഇത് വലിയൊരു തിരിച്ചടിയാകും. ഇന്ധന വിപണന മേഖല അടക്കിവാഴുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും നിലനിൽപ്പ് തന്നെ ആശങ്കയിലാകും.

25-Oct-2018