എയര്‍സെല്‍ മാക്‌സിസ്‌ കേസ്: പി ചിദംബരം ഒന്നാം പ്രതി

ഡല്‍ഹി : എയര്‍സെല്‍ മാക്‌സിസ് കേസില്‍  മുന്‍ ധനമന്ത്രി പി ചിദംബരത്തെ പ്രതിചേര്‍ത്തു. ചിദംബരം ഒന്നാം പ്രതിയാണ്.   പി ചിദംബരം ഉള്‍പ്പെടെ ഒന്‍പത് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.    

  
  
നവംബര്‍ 26നാണ് കോടതി കുറ്റപത്രം പരിഗണിക്കുക. 2006ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്.

25-Oct-2018