നരേന്ദ്ര മോദിക്ക് സോൾ സമാധാന പുരസ്കാരം നൽകുന്നതിൽ പ്രതിഷേധം.
അഡ്മിൻ
സോൾ: സോൾ സമാധാന പുരസ്കാരം നരേന്ദ്ര മോദിക്ക് നൽകുന്നതിൽ പ്രതിഷേധമറിയിച്ച് കൊറിയയിൽ സന്നദ്ധ സംഘടനകളും മനുഷ്യാവകാശ സംഘടനകളും രംഗത്ത്. ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ കലാപം നടത്തിയ ചരിത്രമുള്ള ഒരാൾക്ക് പുരസ്കാരം നൽകുന്നത് ഉചിതമല്ലെന്നു പ്രതിഷേധക്കാർ അറിയിച്ചു. സോൾ പീസ് പ്രൈസ് കൾചറൽ ഫൗണ്ടേഷൻ തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.സെന്റർ ഫോർ റെഫ്യൂജി റൈറ്റ്സ് ഇൻ കൊറിയ, കൊറിയ ഹൗസ് ഒഫ് ഇന്റർനാഷണൽ സോളിഡാരിറ്റി എന്നീ സംഘടനകളാണ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ആഗോള സാമ്പത്തിക വളർച്ചയ്ക്കും , രാജ്യാന്തര സഹകരണത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് മോദിക്ക് പുരസ്കാരം നൽകുന്നത്. നേരത്തെ മോദിയുടെ അഴിമതി വിരുദ്ധനയങ്ങളെയും നോട്ടു നിരോധനത്തെയും സോൾ പീസ് പ്രൈസ് കൾചറൽ ഫൗണ്ടേഷൻ പ്രശംസിച്ചിരുന്നു. സോൾ സമാധാന പുരസ്കാരം ലഭിക്കുന്ന പതിനാലാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി.