രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്ന പരാതിയിലാണ് നടപടി. തിരുവന്തപുരം വിജിലന്‍സ് യൂണിറ്റ് അന്വേഷണം തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ സ്ഥലമാണ് കൈമാറിയത്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ ചെന്നിത്തല നിയമവിരുദ്ധമായി ഭൂമി കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. അഭിഭാഷകനായ അനൂപാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെ സംബന്ധിച്ച് പ്രതികരിക്കാന്‍ എ ഐ സി സി പ്രസിഡന്റ് രാഹുല്‍ഗാന്ധി തയ്യാറായില്ല.

01-Nov-2018