ബാലകൃഷ്ണ പിള്ള രണ്ടു തട്ടിൽ

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടിതി വിധിയിൽ ഇരട്ടത്താപ്പുമായി കേരളകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. എല്‍.ഡി.എഫ് യോഗത്തില്‍ സുപ്രിംകോടതി വിധിയെ അനുകൂലിച്ചും എന്‍.എസ്.എസ് യോഗത്തില്‍ വിധിയെ എതിര്‍ത്തുമാണ് ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരിക്കുന്നത്. എല്‍.ഡി.എഫ് മുന്നണിയംഗവും എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡംഗവുമാണ് പിള്ള. ഇതാണ് ബാലകൃഷ്ണപിള്ളയെ കുടുക്കിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സുപ്രീം കോടതിവിധിയെ അനുകൂലിച്ച് കൊണ്ട് പിള്ള സംസാരിച്ചിരുന്നു , എന്നാൽ എന്‍.എസ്.എസിന്റെ സ്ഥാപക പതാക ദിനാഘോത്തിന് എത്തിയ പിള്ള സുപ്രീംകോടതി വിധിക്കെതിരായി യുവതീപ്രവേശത്തെ എതിര്‍ക്കുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൊല്ലത്ത് എല്‍.ഡി.എഫിന്റെ യോഗത്തില്‍ " അമ്പലം അടച്ചുപൂട്ടും എന്നൊക്കെ പറഞ്ഞാല്‍, ബി.ജെ.പിയെ കണ്ട് അങ്ങനെയൊക്ക പറയുന്നവര്‍ അപകടത്തില്‍പ്പെടും’ എന്നായിരുന്നു പിള്ള പ്രസംഗിച്ചത്. ഇതിൽ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ബാലകൃഷ്ണ പിള്ളയെ തന്റെ അതൃപ്തി അറിയിച്ചിരുന്നു , തുടർന്നാണ് എന്‍.എസ്.എസ് പരിപാടിയില്‍ പിള്ള പങ്കെടുത്തതും ആചാരസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തതും.

01-Nov-2018