പോലീസില്‍ വര്‍ഗീയ ചേരിതിരിവ്, മുഖ്യമന്ത്രി.

തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും പേരിൽ പോലീസ് സേനയിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ. നല്ലരീതിയിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന ഉദ്യോഗസ്ഥരെ ചിലര്‍ ജാതിയും മതവും പറഞ്ഞ് ആക്രമിക്കുകയാണെന്ന് പിണറായി വ്യക്തമാക്കി. ഈ കാര്യങ്ങൾ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും , ഇത്തരക്കാർക്കെതിരെ  കടുത്ത നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പ്രശ്നങ്ങളുമായി ബന്ധപെട്ടു ചില കേന്ദ്രങ്ങള്‍  ഇത്തരത്തിലുള്ള അനാവശ്യ പ്രചാരണങ്ങൾ പോലീസ് സേനക്കെതിരായി നടത്തിയിരുന്നു. വിധി നടപ്പാക്കാന്‍ ചുമതല ലഭിച്ച ഐ.ജി. മനോജ് എബ്രഹാമിനെതിരെയാണ് ഏറ്റവും കൂടുതലായി ഇത്തരത്തിലുള്ള പ്രചാരണം നടന്നത് , തുടര്‍ന്ന്ഐ .ജിയെ വിമര്‍ശിച്ച 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ബി.ജെ.പി. നടത്തിയ ഐ.ജി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി. ഗോപാലകൃഷ്ണന്‍ മനോജ് എബ്രഹാമിനെ പൊലീസ് നായയെന്ന് വിളിച്ചിരുന്നു. ഇതും കുടി കണക്കിലെടുത്തതാണ് ഇപ്പോൾ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.

01-Nov-2018