ചന്ദ്രബാബു നായിഡു രാഹുൽ ഗാന്ധിയെക്കാണും.

ന്യൂ ഡൽഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് രാഹുൽ ഗാന്ധിയെക്കാണും. ഇതോടെ ചന്ദ്രബാബു നായിഡു ബി ജെ പി വിരുദ്ധ ചേരിയിലേക്കെന്നു വ്യക്തമായി. ഡിസംബറില്‍ നടക്കാനിരിക്കുന്ന തെലങ്കാനയിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് മത്സരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. ആന്ധ്രക്ക് പ്രത്യേക സംസ്ഥാനം എന്ന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് നായിഡു എന്‍ഡിഎ വിട്ടത്. തുടർന്ന് പല അവസരങ്ങളിലും പ്രധാനമന്ത്രിയെ വിമർശിച്ച് നായിഡു രംഗത്തെത്തിയിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയും കോണ്‍ഗ്രസും സംസ്ഥാനതലത്തില്‍ നേരത്തെതന്നെ ധാരണയിലെത്തിയിരുന്നു.

01-Nov-2018