ശിവദാസന്റെ മരണം വീഴ്ചയിൽ തുടയെല്ല് പൊട്ടി

പത്തനംതിട്ട ളാഹയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്റെ മരണ കാരണം വീഴ്ചയില്‍ തുടയെല്ല് പൊട്ടിയുണ്ടായ രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരാഴ്ച പഴക്കമുള്ളതാണ് മൃതദേഹമെന്നും ദേഹത്ത് ക്ഷതമേറ്റിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

16, 17 തീയതികളില്‍ ശബരിമലയില്‍ അക്രമമഴിച്ചുവിട്ട സംഘപരിവാര്‍ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. ഈ പൊലീസ് നടപടിയുടെ ഭാഗമായാണ് അയ്യപ്പഭക്തനായ ശിവദാസന്റെ മരണമെന്നാരോപിച്ച് ബിജെപിയും സംഘപരിവാറും വ്യാപകമായ കള്ളപ്രചരണം നടത്തിയിരുന്നു. ബിജെപി പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. എന്നാല്‍ 18ാം തീയതി ശബരിമലയിലേക്ക് പോയ ശിവദാസനെ 19ന് ശേഷമാണ് കാണാതായതെന്ന് മകന്‍ ശരത്ത് 25ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ ബിജെപിയുടെ കള്ളപ്രചരണം പൊളിയുകയായിരുന്നു.

മരിച്ച ശിവദാസന്‍ ബിജെപിആര്‍എസ്എസ് ക്രിമിനലുകളുടെ നിരന്തര ഭീഷണി നേരിട്ടതിന്റെ തെളിവുകളും പുറത്തുവന്നു. ഒരിക്കല്‍ ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ശിവദാസനെ രണ്ടുമാസം മുമ്പ് വീണ്ടും ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചിരുന്നു. ഈ വിവരങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്ത് വന്നതോടെ സംഘികൾ തലയിൽ മുണ്ടിട്ടു നടപ്പാണ്.

മൃതദേഹത്തെ പോലും നെറികെട്ട രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന ബിജെപിയുടെ കുപ്രചരണം അവര്‍ക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്. ബിജെപി നേതാക്കൾ ഈ വിഷയത്തെ പറ്റി സംസാരിക്കുമ്പോൾ  മാധ്യമങ്ങൾക്കു മുന്നിൽ പതറുന്നതും കേരളം കണ്ടു.  

 

03-Nov-2018