ജി രാമന്നായര് ബി ജെ പി ഉപാധ്യക്ഷനായത് കെ സുധാകരനുമായി ചര്‍ച്ച നടത്തിയതിന് ശേഷം
അഡ്മിൻ
കെപിസിസി നിര്‍വാഹക സമിതിയംഗവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ ജി രാമന്നായര്, ബിജെപിയില്‍ ഉപഭാരവാഹിയായി സ്ഥാനമേറ്റെടുത്തത് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനുമായി ചര്‍ച്ച നടത്തിയ ശേഷം. കോണ്‍ഗ്രസിനെ ബിജെപിയുടെ സ്വഭാവമുള്ള പാര്‍ടിയാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സുധാകരന് രാമന്നായരുമായി നടത്തിയ ചര്‍ച്ച എഐസിസിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് സുധാകരനുമായി അടുപ്പമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
നേരത്തെ ബിജെപിയിലേക്ക് പോകാനുള്ള തീരുമാനവുമായി നിന്ന കെ സുധാകരനെ എ ഐ സി സി പ്രസിഡന്റ് രാഹുല്‍ഗാന്ധി നേരിട്ടിടപെട്ടാണ് കോണ്‍ഗ്രസില്‍ നിലനിര്‍ത്തിയത്. സുധാകരന് ബിജെപിയിലേക്ക് പോകുമ്പോള്‍ കൂടെ കുറച്ചു കോണ്‍ഗ്രസുകാര്‍ കൂടി പോകുമെന്നതുകൊണ്ടാണ് അദ്ദേഹത്തെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്കിയ കോണ്‍ഗ്രസിനകത്ത് തന്നെ കുടിയിരുത്തിയിരിക്കുന്നതെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുന്‍ കെപിസിസി അധ്യക്ഷന്‍ പറയുന്നത്.
ബിജെപിയിലേക്ക് പോകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം കെ സുധാകരന് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്ന രീതിയിലുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും വര്‍ക്കിംഗ് പ്രസിഡന്റ് എന്നുള്ള രീതിയില്‍ സുധാകരനില്‍ നിന്നും ഉണ്ടാവണം എന്നും നിര്‍ദേശമുണ്ട്. വര്‍ഗീയമായ ഉള്ളടക്കത്തില്‍ ആകൃഷ്ടരായി ആരും കോണ്‍ഗ്രസ് വിട്ടുപോകേണ്ടതില്ല എന്ന രീതിയില്‍, ബിജെപിയുടെ എല്ലാ സ്വഭാവങ്ങളും സ്വാംശീകരിച്ച് കോണ്‍ഗ്രസില്‍ പ്രയോഗിക്കുക എന്നതാവും കെ സുധാകരന്റെ പ്രവര്‍ത്തന രീതി. ഈ ഉള്ളടക്കം പ്രയോഗിക്കാന്‍ കോണ്‍ഗ്രസില്‍ വേദി ലഭിക്കുമെന്നുറപ്പുള്ളതുകൊണ്ടാണ് ചെന്നൈയില്‍ വെച്ച് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിട്ടും ബിജെപിയിലേക്ക് പോവാതെ കോണ്‍ഗ്രസില്‍ തന്നെ കെ സുധാകരന് ഉറച്ചുനിന്നത്.
എന്നാല്‍, കെ സുധാകരനടക്കമുള്ള കോണ്‍ഗ്രസ് ഭാരവാഹികളെ ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക പാക്കേജ് അവതരിപ്പിക്കുമെന്നാണ് ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ചനടത്തിയ ശേഷം അഡ്വ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നത്. ഏതായാലും ജി രാമന്നായരുടെ കൂടെ പലരും ബിജെപിയിലേക്ക് ചേക്കേറുമെന്നുതന്നെയാണ് ശ്രീധരന്‍പിള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.