ശബരിമല ഹർജികൾ ഇന്ന് പരിഗണിക്കും.

കൊച്ചി: ശബരിമല വിഷയുവുമായി ബന്ധപ്പെട്ടു ഇരുപത്തിയൊന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുതിയ  ജഡ്‌ജിമാരിലൊരാളായ  ജസ്‌റ്റിസ്‌ എന്‍. നഗരേഷാകും   ശബരിമല ഹര്‍ജികള്‍ പരിഗണിക്കുക. രാവിലെ  നാലു പുതിയ ജഡ്‌ജിമാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങുള്ളതിനാല്‍ 12 മണിക്കാവും കോടതിയാരംഭിക്കുക.പതിനെട്ടാംപടി കയറാന്‍ ഇരുമുടിക്കെട്ടു വേണ്ടെന്ന ഹര്‍ജി കഴിഞ്ഞാഴ്‌ച കോടതി  തള്ളിയിരുന്നുകൂടാതെ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജിയില്‍ അതൃപ്‌തിയും പ്രകടിപ്പിച്ചിരുന്നു.  ഹർജികൾ പരിഗണിക്കുന്ന  ജസ്‌റ്റിസ്‌ എന്‍. നഗരേഷ്   ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 

05-Nov-2018