വിഴിഞ്ഞം ഉദ്ഘാടനം; കേന്ദ്ര പരസ്യങ്ങളിൽ മുഖ്യമന്ത്രി ഇല്ല

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് ഇം​ഗ്ലീഷ് ദിനപത്രങ്ങളിലടക്കം കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വികസിത് ഭാരത് 2047ന്റെ ഭാ​ഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നൽകിയ പരസ്യത്തിൽ പറയുന്നു.

തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പരസ്യങ്ങളിലൊക്കെയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ ഒഴിവാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായ പരസ്യനീക്കത്തിൽ സംസ്ഥാന സർക്കാർ വൃത്തങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കൂടാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

30-Apr-2025