ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പ് , അണികൾ മുന്നണി വിട്ടു.
അഡ്മിൻ
പത്തനംതിട്ട: ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ഇരട്ടത്താപ്പ്, ഇരുമുന്നണികളിൽ നിന്നുമുള്ള പ്രവർത്തകർ സി പി ഐ എമ്മിൽ ചേർന്നു. മെഴുവേൽ, ഏനാദിമംഗലം എന്നിവിടങ്ങളിൽനിന്നുമുള്ള 70 പേരാണ് സി.പി.ഐ.എമ്മിൽ ചേരാനും പാർട്ടിയുമായി ഒത്തുചേർന്നു പ്രവർത്തിക്കാനും തീരുമാനിച്ചത്.ഏനാദിമംഗലത്ത് കുടുതലും കുറുമ്പിക്കര, കുന്നിട, ചെളിക്കുഴി എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ് ബി ജെ പി കൊണ്ഗ്രെസ്സ് ബന്ധം ഉപേക്ഷിച്ചത്. ബി.ജെ.പി ബൂത്ത് പ്രസിഡന്റ് വേലന്‍ പറമ്പില്‍ ഗംഗാധരന്‍, കൊച്ചൂപറമ്പില്‍ ബാബു, പെരുംകുന്നില്‍ ബിജു, ബി.ജെ.പി മുന്‍ പഞ്ചായത്ത് സെക്രട്ടറി തടത്തില്‍ വടക്കേല്‍ ദിലീപ് കുമാര്‍, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കക്കുളഞ്ഞിയില്‍ മോനച്ചന്‍ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിയൊന്നു കുടുംബങ്ങളാണ് സി.പി.ഐ.എമ്മിന്റെ ഭാഗമായത്.
കുന്നിട ജംഗ്ഷനില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.ജെ തോമസും , മെഴുവേലിയില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും പുതിയതായി വന്നവരെ സ്വീകരിച്ചു.