ട്രംപ് ലോകത്തിന്റെ പ്രസിഡന്റിനേപ്പോലെ പെരുമാറുന്നു: എം എ ബേബി
അഡ്മിൻ
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെയാണ്. ഇതിനെതിരെ സിപിഐഎം പാർട്ടി നിലപാടെടുക്കുമെന്നും എംഎ ബേബി പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിെടയാണ് ട്രംപിനെ കുറിച്ച് എം.എ ബേബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിലല്ല പെരുമാറുന്നതെന്നുംഎം.എ ബേബി വ്യക്തമാക്കി. സാഹചര്യങ്ങൾ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കുമെന്നും എം.എ. ബേബി പറഞ്ഞു.
രാജ്യം ഒറ്റക്കെട്ടായി നിന്ന് ഈ വർഗീയ ഭീകരതയെ എതിർത്തിട്ടുണ്ട്. സിപിഐഎം പ്രതിനിധിസംഘം ഈ മാസം 12 ന് ശ്രീനഗർ സന്ദർശിക്കും. ഈ സന്ദർഭം കുറ്റങ്ങളോ വീഴ്ച്ചയോ ചർച്ച ചെയ്യാനുള്ളതല്ല. ഇന്റലിജിൻസ് വീഴ്ച അടക്കം മാധ്യമങ്ങൾ പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇതെല്ലാം പിന്നീട് ചർച്ച ചെയ്യും.