കെപിസിസി നേതൃമാറ്റത്തിൽ ഉറച്ച് ഹൈക്കമാൻഡ്; കെ സുധാകരനെ അനുനയിപ്പിക്കാൻ നീക്കം

കെപിസിസി നേതൃമാറ്റത്തിൽ ഉറച്ച് ഹൈക്കമാൻഡ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിയെ നിയമിക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മുതിർന്ന നേതാക്കളുടെ പിന്തുണ ആൻ്റോ ആൻ്റണി ഉറപ്പിച്ചു. അതൃപ്തനായ കെ സുധാകരനെ അനുനയിപ്പിക്കാനാകും ശ്രമം എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം നേതൃമാറ്റം നടപ്പിലാക്കിയാൽ സുധാകരൻ രൂക്ഷമായി പ്രതികരിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

05-May-2025