ദൈവത്തിന്റെ വിധി നടപ്പായെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച സനല്‍ കുമാറിന്റെ ഭാര്യ വിജി

തിരുവനന്തപുരം: ദൈവത്തിന്റെ വിധി നടപ്പായെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച സനല്‍ കുമാറിന്റെ ഭാര്യ വിജി. കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ വിജിയും കുടുംബവും ഉപവാസ സമരം അവസാനിപ്പിച്ചു.

ഇന്ന് രാവിലെ 9 മണിയോടെയാണ് ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.ഇന്ന് കീഴടങ്ങാനായി ഇന്നലെ ഡിവൈഎസ്പി വീട്ടിലെത്തിയിരുന്നതായാണ് വിവരം. അയല്‍ക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നായിരുന്നു റിപ്പോര്‍ട്ട്. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാര്‍ കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട്ക്രൈംബ്രാഞ്ച് തയ്യാറാക്കിയറിപ്പോര്‍ട്ടിലാണ്ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യ. നാളെയാണ് ഡിവൈഎസ്പി ഹരികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ വകുപ്പുകള്‍ ഹരികുമാറിനെതിരെ ചുമതത്തിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡിെൈവഎസ്പി ഹരികുമാര്‍ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

13-Nov-2018