കേസരി പത്രാധിപർ എൻ.ആർ. മധുവിനെതിരെ പരാതി നൽകുമെന്ന് ഡി.വൈ.എഫ്.ഐ
അഡ്മിൻ
എൻ.ആർ. മധുവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി പി.ഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ. വേടനെ ജാതീയമായി അധിക്ഷേപിച്ചതിനും മതസ്പർദ്ദ പരത്തുന്ന പ്രസ്ഥാവന നടത്തിയതിനും എൻ.ആർ. മധുവിനെതിരെ ഡി.വൈ.എഫ്.ഐ പോലീസിന് പരാതി നൽകും.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേടനെ നിശബ്ദമാക്കുന്നതിന്റെ ആദ്യ പടിയാണ് കേസരി പത്രാധിപർ എൻ.ആർ മധുവിന്റെ പ്രസ്ഥാവന എന്ന് പട്ടിജാതി ക്ഷേമ സമിതി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ള കേസ് ചുമത്തി എന്നെന്നേക്കുമായി കൽതുറങ്കലിൽ അടയ്ക്കാമെന്ന ആർ.എസ്.എസ് ബി ജെ പി ആഗ്രഹം നടപ്പാകില്ലെന്ന് മുൻ എംപിയും പി.കെ.എസ്. സംസ്ഥാന സെക്രട്ടറിയുമായ കെ.സോമപ്രസാദ് പറഞ്ഞു. വേടനെ വേട്ടയാടുന്നതിനെതിരെ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.
വേടൻ പാട്ടിലൂടെ ഉയർത്തുന്ന പ്രശ്നങ്ങൾ സംഘപരിവാർ സംഘടനകൾക്ക് അലോസരം ഉണ്ടാക്കും അവരെ പൊളളിക്കുന്നതുമാണ്. വേടനേയും വേടന്റെ പാട്ടുകളേയും നിശബ്ദനാക്കേണ്ടത് സവർണ്ണ സംഘ പരിവാർ സംഘടനകളുടെ ആവശ്യമാണ്.
വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കേസരി വാരിക മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു പറഞ്ഞത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളെന്നും മധു പറഞ്ഞു. വേടന്റെ പാട്ട് ജാതി ഭീകരവവാദം പ്രകടിപ്പിക്കുന്ന വിഘടന വാദം പ്രകടിപ്പിക്കുന്ന സാഹിത്യത്തെ വളർന്നു വരുന്ന തലമുറയെ മനസിലേക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ്. വേടന്റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികൾ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളിൽ കടന്ന് വരുന്നത്. ചെറുത്ത് തോൽപ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാൻ പാട്ട് വയ്ക്കുന്നവർ അമ്പല പറമ്പിൽ ക്യാബറയും വെയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അറേബ്യൻ ഭക്ഷണത്തിനെതിരെയും മധു ആക്ഷേപം ഉന്നയിച്ചു. ശവർമ്മ എന്നത് ശവം പ്ലസ് വർമ്മയാണെനന്നായിരുന്നു ആക്ഷേപം. ശവർമ്മ തിന്ന് മരിച്ചവരിൽ വർമ്മ മാർ മാത്രം മറ്റ് മതസ്ഥരില്ലെന്നും അർ.എസ്.എസ്. മാസികയുടെ പത്രാധിപർ പറഞ്ഞു. രാത്രികാലങ്ങളിൽ ഭക്ഷണ ശാലകളുടെ തെരുവുകളിൽ കരിഞ്ഞ മാംസത്തിന്റെ ഗന്ധമെന്നും ആക്ഷേപം. വിവാദ പരാമർശം നടത്തിയത് കൊല്ലം കുണ്ടറയില ക്ഷേത്ര പരിപാടിക്കിടെയാണ്.