സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെയും ഭാര്യയേയും ആർ എസ് എസുകാർ പിന്തുടർന്ന് ആക്രമിച്ചു.
അഡ്മിൻ
ഹര്‍ത്താലിന്റെ മറവില്‍ ആര്‍എസ്എസ് - ബിജെപി സംഘപരിവാര്‍ ക്രിമിനലുകള്‍ കോഴിക്കോട് ജില്ലയില്‍ നരനായാട്ട് നടത്തുന്നു. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനേയും ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയേയും ആക്രമിച്ച ആര്‍എസ്എസ് ക്രിമിനലുകള്‍ അവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴി നടുവണ്ണൂരില്‍ വെച്ച് വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. 'അടിച്ചുകൊല്ലെടാ..' എന്ന ആക്രോശത്തോടെയാണ് സംഘപരിവാര്‍ ക്രിമിനലുകള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചത്.
ജൂലിയസ് നികിതാസിന്റെ മൂക്കിനും തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സാനിയോയെ കാറിനകത്തിട്ട് കാലുകൊണ്ട് ചവിട്ടുകയായിരുന്നു. അവരുടെ പരിക്കും സാരമുള്ളതാണ്.
പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് ഗവണ്മെന്റ് ആശുപത്രിയിലുള്ള സഹോദരന്റെ ഭാര്യയ്ക്ക് മരുന്നും ഭക്ഷണവുമായി കാറില്‍ പോകുമ്പോഴാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ ആദ്യം മര്‍ദ്ദിച്ചത്. സാരമായ പിക്കുള്ളതുകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ പോകുമ്പോഴാണ് രണ്ടാമത്തെ ആക്രമണം നടന്നത്.