യുഡിഎഫിൽ സമവായ സൂചനയുമായി പി വി അൻവർ

യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായ സാധ്യതയെന്ന സൂചന നൽകി നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു.

തുടർന്ന് വാർത്താസമ്മേളനം റദ്ദാക്കി. ചില പ്രധാന കാര്യങ്ങൾ പറയാനായിരുന്നു വാർത്താസമ്മേളനം എന്നും എന്നാൽ ആ കാര്യം ഇപ്പോൾ പറയുന്നില്ല എന്നും അൻവർ കൂട്ടിച്ചേർത്തു.

30-May-2025