സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. മുഖ്യമന്ത്രിക്കും ഭാവനയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം മന്ത്രി വി. ശിവന്‍കുട്ടി ആണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

'സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാന താരം ഭാവനയ്ക്കും ഒപ്പം' എന്ന അടികുറിപ്പോടെ ആണ് വി. ശിവന്‍കുട്ടി ചിത്രങ്ങള്‍ പങ്കുവച്ചത്.മത നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രജേന്ദ്ര അര്‍ലേക്കര്‍ ഗോവയിലായതിനാല്‍ വിരുന്നില്‍ പങ്കെടുത്തില്ല എന്നാണ് ലഭിക്കുന്ന വിവരം.

16-Dec-2025