പാലക്കാട് നഗരസഭയിൽ ബിജെപിയിൽ കസേരത്തർക്കം

പാലക്കാട് നഗരസഭയുടെ ഭരണത്തലപ്പത്തെ ചൊല്ലി ബിജെപിയിൽ ആഭ്യന്തര തർക്കം പുകയുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറും പാർട്ടിയിലെ എതിർ വിഭാഗവും തമ്മിലുള്ള അധികാര വടംവലിയാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്.

നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് സ്വന്തം ഭാര്യയെ എത്തിക്കാൻ കൃഷ്ണകുമാർ നീക്കം നടത്തുന്നതായാണ് പ്രധാന ആരോപണം. എന്നാൽ, കൃഷ്ണകുമാറിന്റെ ഈ താൽപ്പര്യത്തിന് തടയിടാനുറച്ച് ഒരു വിഭാഗം കൗൺസിലർമാരും നേതാക്കളും രംഗത്തെത്തിയതോടെ നഗരസഭയിൽ ബിജെപിക്ക് ഉള്ളിൽ കസേരത്തർക്കം രൂക്ഷമായിരിക്കുകയാണ്.

18-Dec-2025