കൊച്ചി മേയർ സ്ഥാനം: സാമുദായിക സമ്മർദങ്ങൾക്ക് കോൺ​ഗ്രസ് വഴങ്ങുമോ?

ആരാകും കൊച്ചി മേയർ? കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് മേയറാകാനാണ് സാധ്യത.എങ്കിലും കൊച്ചി കോർപറേഷൻ മേയറെ തീരുമാനിക്കാനുളള കോൺഗ്രസ് കോർ കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ കൂടി സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൻറെ തീരുമാനം നിർണായകമാകും.

വ്യക്തമായ ഭൂരിപക്ഷമുളള സാഹചര്യത്തിൽ സാമുദായിക സമ്മർദങ്ങൾക്ക് വഴങ്ങരുതെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. എന്നാൽ,ലത്തീൻ വിഭാഗത്തിൽ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ അൽമായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

20-Dec-2025