മാനാഞ്ചിറ ‘ലൈറ്റ് ഷോ’ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ക്രിസ്‌തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരങ്ങളോടെ ഒരുക്കിയ മാനാഞ്ചിറയിലെ ലൈറ്റ് ഷോ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ സ്ക്വയറിൽ ക്രിസ്മസും പുതുവത്സരവും വരവേറ്റുള്ള ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണും മന്ത്രി നിർവഹിച്ചു.

‘ഇലൂമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാർമണി’ എന്ന ആശയത്തെ ആസ്പദമാക്കി വിനോദസഞ്ചാര വകുപ്പാണ് ലൈറ്റ് ഷോ ഒരുക്കിയിരിക്കുന്നത്. ജനുവരി രണ്ടുവരെ നീണ്ടുനിൽക്കുന്ന ലൈറ്റ് ഷോയിൽ ഉയർന്ന കമാനാകൃതിയിലുള്ള നടപ്പാത ഒരുക്കുന്ന ടണൽ ഓഫ് ലൈറ്റ്സ്, ചുവപ്പും സ്വർണനിറങ്ങളും ചേർന്ന ജയൻറ് ഡ്രാഗൺ എന്നിവ പ്രധാന ആകർഷണങ്ങളാണ്.

മാനാഞ്ചിറ സ്ക്വയറിലെത്തുന്ന സന്ദർശകർക്ക് എല്ലാ ദിവസവും ആസ്വദിക്കാനാവുന്ന രീതിയിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

23-Dec-2025