തൃശൂർ മേയർ സ്ഥാനം നൽകാത്തതിൽ കോണ്‍ഗ്രസിനെതിരെ കൗണ്‍സിലര്‍ ലാലി ജെയിംസ്
അഡ്മിൻ
തൃശൂർ മേയർ സ്ഥാനം നൽകാതെ തഴഞ്ഞതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി കൗൺസിലർ ലാലി ജെയിംസ് രംഗത്തെത്തി. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റുവെന്ന ഗുരുതര ആരോപണമാണ് അവർ ഉന്നയിച്ചത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടതായും, പണമില്ലാത്തതിന്റെ പേരിലാണ് തന്നെ പാർട്ടി തഴഞ്ഞതെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചാൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ലാലി ജെയിംസ് മുന്നറിയിപ്പ് നൽകി. കോൺഗ്രസ് നേതാവ് രാജൻ പല്ലൻ സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെന്നാരോപിച്ച അവർ, ഈ തട്ടിപ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അറിവോടെയാണുണ്ടായതെന്നും പറഞ്ഞു. പാർട്ടിക്കുള്ളിലെ ഈ സംഭവങ്ങൾ ഗൗരവമായ അന്വേഷണം ആവശ്യപ്പെടുന്നതാണെന്നും ലാലി ജെയിംസ് വ്യക്തമാക്കി.