ഫേസ്ബുക്കിൽ തെറിവിളിക്കുന്ന സംഘികൾക്ക് വിനായകന്റെ വക എട്ടിന്റെ പണി
അഡ്മിൻ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ നടന് വിനായകന് നേരെ സംഘപരിവാർ അനുകൂലികൾ നടത്തുന്ന സൈബർ ആക്രമണങ്ങൾക്കു മറുപടിയുമായി നടൻ വിനായകൻ. രണ്ടേമുക്കാല്‍ ലക്ഷത്തോളം ലൈക്കുള്ള തന്റെ പേജിന്റെ പ്രോഫൈല്‍ ചിത്രവും കവര്‍ ഇമേജും മാറ്റിയാണ് വിനായകൻ സംഘപരിവാർ അനുകൂലികൾക്ക് എട്ടിന്റെ പണി നൽകിയത്.
വിനായകന്റെ ഫെസ്ബൂക് പേജിന്റെ പ്രോഫൈല്‍ ചിത്രം കാളിയും, കവര്‍ ചിത്രം അയ്യപ്പനുമാണ്. അതുകൊണ്ടു തന്നെ പുതിയ ചിത്രങ്ങൾക്ക് താഴെ ഇപ്പോൾ തെറി വിളിക്കാൻ സംഘികൾ ആരും വരുന്നില്ല. ഇത് വിനായകന് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് നല്കിയ മറുപടിയായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
നേരത്തെ ഒരു അഭിമുഖത്തിലാണ് ബിജെപി അജണ്ട കേരളത്തില്‍ നടക്കില്ലെന്നും ബി.ജെ.പിയുടെ ആശയം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന് പറഞ്ഞിരുന്നത്. എന്നാൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു എന്നും നടൻ പറഞ്ഞിരുന്നു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്.
അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറും- വിനായകന് പറഞ്ഞു. ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടില്‍ നടക്കില്ലെന്നുമാണ് വിനായകന് പറയുന്നത്. നമ്മള് മിടുമിടുക്കന്മാരല്ലേ. അത് തെരഞ്ഞെടുപ്പില്‍ കണ്ടതല്ല. ഞാന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷേ എന്റെ പരിപാടി അഭിനയിക്കുക മാത്രമാണ്. പക്ഷേ എന്തിനെക്കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് ജീവിക്കുന്നത് എന്നുവരെ എനിക്ക് ചോദ്യമുണ്ട്” വിനായകന് പറയുന്നു.