ഏറ്റവും വേദനിപ്പിക്കുന്നത് 'ഉള്ളി ഉള്ളി' എന്ന വിളി: കെ സുരേന്ദ്രൻ
അഡ്മിൻ
സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെയുള്ള ട്രോളുകളില്‍ ഏറ്റവും വേദനിപ്പിക്കുന്നത് 'ഉള്ളി സുര' എന്ന പ്രയോഗമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഏറ്റവും വിഷമിപ്പിച്ച ട്രോളുകള്‍ ഏതെന്ന ചോദ്യത്തിനാണ് കെ.സുരേന്ദ്രന്‍ ഇങ്ങനെ മറുപടി നല്‍കിയത്. മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഞാന്‍ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായി ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയുമല്ല ഞാന്‍. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമര്‍ശത്തില്‍ എത്ര മ്ലേച്ഛമായാണ് അപമാനിച്ചത്. എല്ലാവരും സ്വയം ഒരു കണ്ണാടിക്കൂട്ടിലാണെന്ന ബോധ്യം ഉണ്ടാവണം- സുരേന്ദ്രന്‍ പറഞ്ഞു.
കൂടാതെ ട്രോൾ ചെയ്തത് കൊണ്ട് ആരോടും അസഹിഷ്ണുത് കാണിക്കാറില്ലെന്നും, അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ റീച്ച് കിട്ടാന്‍ അതെല്ലാം സഹായിക്കുമെന്ന് കരുതുന്നുവെന്നും അദ്ദഹം കൂട്ടിച്ചേർത്തു.