കേരളത്തിൽ യുഡിഎഫ് സംവിധാനം പൂർണ്ണമായി അലങ്കോലപ്പെട്ടു: എം.വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കേരളത്തിൽ യുഡിഎഫ് സംവിധാനം പൂർണ്ണമായി അലങ്കോലപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസിലും മുന്നണിയിലും വലിയ വിഭജനമാണ് ഉണ്ടായിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ഒന്നും അറിയുന്നില്ലെന്നാണ് കൺവീനർ തന്നെ പറയുന്നത്. അപൂർവം ആളുകൾ മാത്രമാണ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ യഥാർത്ഥ സ്പോൺസർ ആർഎസ്എസും ബിജെപിയുമാണെന്നും വി.ഡി. സതീശന്റെ സർക്കാർ ഒരു ആർഎസ്എസ് സ്പോൺസേഡ് സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്‌ലിം ലീഗ് ആർഎസ്എസിന്റെ കടന്നാക്രമണത്തിന് മുന്നിൽ കീഴടങ്ങിയെന്നും കെ.എം. ഷാജിയെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടിട്ടും പരാതിയില്ലെന്ന് പറയുകയാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. തിരുവനന്തപുരത്തെ കൗൺസിലർക്കെതിരായ കൈക്കൂലി ആരോപണത്തിൽ പാർട്ടി കൃത്യമായി അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.