വശങ്കറുമായി അടുപ്പമുള്ള കാര്യം ചോദ്യംചെയ്യലിൽ സ്വപ്‌ന സുരേഷ്‌ സമ്മതിച്ചിരുന്നു

സ്വർണ്ണക്കടത്ത്‌ കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന്‌  ഡയറക്‌ടറേറ്റ്‌ ഓഫ്‌ എൻഫോഴ്‌സ്‌മെന്റ്‌.  പ്രതികളായ പി എസ്‌ സരിത്ത്‌, സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായർ എന്നിവരുടെ കസ്‌റ്റഡി കാലാവധി നീട്ടാൻ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾക്കുള്ള കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഇക്കാര്യം അറിയിച്ചത്‌.

ശിവശങ്കറുമായി അടുപ്പമുള്ള കാര്യം ചോദ്യംചെയ്യലിൽ സ്വപ്‌ന സുരേഷ്‌ സമ്മതിച്ചിരുന്നു. പ്രളയഫണ്ട്‌ സമാഹരണത്തിന്‌ അദ്ദേഹം യുഎഇയിൽ എത്തിയപ്പോൾ താനുമായി കണ്ടകാര്യവും സ്വപ്‌ന പറഞ്ഞു. ഈ സാഹചര്യത്തിൽ ശിവശങ്കറെ ചൊദ്യംചെയ്യേണ്ടിവരുമെന്നും എൻഫോഴ്‌സ്‌മെന്റ്‌ അറിയിച്ചു. മൂന്നു പ്രതികളെയും   17 വരെ ഡയറക്‌ടറേറ്റ്‌ ഓഫ്‌ എൻഫോഴ്‌സ്‌മെന്റിന്റെ കസ്‌റ്റഡിയിൽ  വിട്ടു. 11 മുതൽ മൂവരും എൻഫോഴ്‌സ്‌മെന്റിെന്റെ കസ്‌റ്റഡിയിലായിരുന്നു.



14-Aug-2020