സി സി ടി വി ദൃശ്യങ്ങൾ എൻ ഐ എ ശേഖരിച്ചു.

തിരുവനന്തപുരം :സ്വർണക്കള്ളക്കടത്ത് കേസിലെ വിവാദ നായിക സ്വപ്ന സുരേഷ് കെ പി സി സി ഓഫീസിൽ സന്ദർശനം നടത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങൾ എൻ ഐ എ ശേഖരിച്ചു. കെ പി സി സി ഓഫീസിൽ ആരെക്കാണുവാനാണ് സ്വപ്ന സുരേഷ് പോയതെന്ന് ആ ദൃശ്യങ്ങളിൽ നിന്നും വ്യക്തമല്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കെ പി സി സി ഓഫീസിനകത്തെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടില്ല. കെ പി സി സി ഓഫീസായ ഇന്ദിരാഭവന്റെ സി സി ടി വി ദൃശ്യങ്ങൾ എൻ ഐ എ ക്കു കൈമാറാൻ കൊണ്ഗ്രെസ്സ് നേതൃത്വം തയ്യാറായിട്ടുമില്ല .സ്വപ്ന സുരേഷ്സ്വ കെ പി സി സി ഓഫീസിൽ പോകുന്ന ദൃശ്യങ്ങൾക്ക് മേൽ ആ സമയത്ത് കെ പി സി സി ഓഫീസിൽ ഉണ്ടായിരുന്ന കൊണ്ഗ്രെസ്സ് നേതാക്കളിൽനിന്നും വിശദീകരണം തേടുവാനുള്ള നിർദ്ദേശമാണ് എൻ ഐ എ ക്കു ഇപ്പോൾ ലഭിച്ചിട്ടുള്ളത്.


സ്വപ്ന സുരേഷ് കെ പി സി സി ഓഫീസിലേക്ക് പോയ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ പി സി സി ഓഫീസിൽ ഉണ്ടായിരുന്നു എന്നാണ് സൂചനകൾ. പ്രതിപക്ഷ നേതാവിനെക്കാണുവാൻ വേണ്ടിയാണോ അതോ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനാണോ സ്വപ്ന സുരേഷ് കെ പി സി സി ഓഫീസിലേക്ക് പോയത് എന്നുള്ളത് ഇന്ദിര ഭവനിലെ ബന്ധപ്പെട്ട വ്യക്തികൾ വ്യക്തതയോടുകൂടെ പറഞ്ഞാൽ മാത്രമേ തീർച്ചപ്പെടുത്തുവാൻ സാധിക്കുകയുള്ളു. എൻ ഐ എ അത്തരത്തിലുള്ള അന്വേഷണങ്ങളുമായി മുന്നോട്ടുപോവാനാണ് സാധ്യത എന്നാണ് സൂചനകൾ.


പ്രതിപക്ഷ നേതാവിന് സ്വപ്ന സുരേഷ് ഐ ഫോൺ സമ്മാനിച്ചു എന്ന വിവരം പുറത്തുവരുന്ന സാഹചര്യത്തിൽ കെ പി സി സി ഓഫീസിലെ സ്വപ്ന സുരേഷിന്റെ സന്ദർശനത്തിന് രാഷ്ട്രീയ മാനങ്ങൾ ഏറെയുണ്ട്. പ്രതിപക്ഷ നേതാവിനെയല്ലാതെ കെ പി സി സി പ്രസിഡന്റിനെക്കാണാനാണ് സ്വപ്ന സുരേഷ് ഇന്ദിരാഭവനിലേക്കു പോയതെങ്കിൽ തീർച്ചയായും സ്വര്ണക്കടത്തുക്കേസ്സിൽ കേരളത്തിലെ കൊണ്ഗ്രെസ്സ് നേതൃത്വത്തിലെ മറ്റു പല പ്രമുഖരും ഉൾപ്പെട്ടേക്കാമെന്ന സാധ്യത തള്ളിക്കളയാനാവില്ല.

02-Oct-2020