കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രങ്ങൾ കൂടുതൽ ശക്തമാക്കി പൊലീസ്‌ നിരീക്ഷണവും ഏർപ്പെടുത്തി

കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച നിരോധനാജ്ഞ പ്രകാരമുള്ള നടപടികൾ തുടങ്ങി. പൊലീസ്‌ പരിശോധനയും നടപടിയും ശനിയാഴ്‌ച രാവിലെമുതൽ ശക്തമാക്കി. പൊതുസ്ഥലങ്ങളിൽ അഞ്ചുപേരിലധികം കൂടുന്നത്‌ നിരോധിച്ച്‌ ജില്ലാ കലക്ടർമാരാണ്‌‌ നിരോധനാജ്ഞ പുറപ്പെടുവിച്ചത്‌.

ജില്ലയിലെ സാഹചര്യമനുസരിച്ച്‌ നിയന്ത്രണങ്ങളിൽ ഏറ്റക്കുറച്ചിലുണ്ട്‌. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രങ്ങൾ കൂടുതൽ ശക്തമാക്കി പൊലീസ്‌ നിരീക്ഷണവും ഏർപ്പെടുത്തി.

04-Oct-2020