ഇവര്‍ക്കൊപ്പം ഉത്തര്‍പ്രദേശില്‍ നിന്നുള്ള വര്‍ഗ ബഹുജന സംഘടനാ നേതാക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തി

ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ ബലാത്സംഗം ചെയ്തു കൊന്ന ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. മൂന്ന് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ്  നേതാക്കള്‍ ഇവരെ കണ്ടത്.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണന്‍, പാര്‍ടി കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു ദേശീയ സെക്രട്ടറിയുമായ എ ആര്‍ സിന്ധു, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി  ബി വെങ്കട്, കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ട്രഷറര്‍ പുണ്യവതി, സംഘടനയുടെ ജോയിന്റ് സെക്രട്ടറി  ആശാ ശര്‍മ എന്നിവരാണ് സംഘത്തിലുള്ളത്.

ഇവര്‍ക്കൊപ്പം ഉത്തര്‍പ്രദേശില്‍ നിന്നുള്ള വര്‍ഗ ബഹുജന സംഘടനാ നേതാക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തി.  കുടുംബാംഗങ്ങളെ കണ്ടശേഷം മാത്രമേ  ഹാഥ്‌രാസില്‍ നിന്ന് മടങ്ങൂ എന്ന് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

04-Oct-2020