ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
അഡ്മിൻ
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വയം വിദഗ്ധര്‍ എന്നു കരുതുന്നവര്‍ തെറ്റിദ്ധാരണ പരത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന് പുഴു അരിച്ചെന്നു പറയുന്നവരുടെ മനസാണ് പുഴുവരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎംഎയുടെ വിമര്‍ശനം ശരിയായ നടപടിയല്ല. സ്വയം വിദഗ്ധര്‍ എന്നു കരുതുന്നവര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. അര്‍ഹിക്കുന്ന വിമര്‍ശനമാണോ എന്ന് വിമര്‍ശകര്‍ പരിശോധിക്കണം. വിദഗ്ധരെ ബന്ധപ്പെടുത്തിയാണ് കോവിഡ് പ്രതിരോധം. ആരോഗ്യവകുപ്പ് പുഴു അരിച്ചെന്ന് പറഞ്ഞവര്‍ക്ക് വേറെ ഉദ്ദേശമുണ്ട്. ആരോഗ്യവകുപ്പിനല്ല, പറയുന്നവരുടെ മനസാണ് പുഴുവരിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് എന്തെങ്കിലും വീഴ്ച പറ്റിയെങ്കില്‍ ആ വീഴ്ച എന്താണെന്ന് സര്‍ക്കാരിനെ നേരിട്ടറിയിക്കുകയാണ് വേണ്ടത്. തെറ്റുകളും കുറവുകളും നികത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ ഇറക്കിയവര്‍ക്ക് വേറെയെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കും. എന്നാല്‍ ഇതൊന്നും കേരളത്തില്‍ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.