സനൂപ് വധം : മുഖ്യപ്രതി നന്ദൻ പിടിയിൽ.
അഡ്മിൻ
സിപിഐ എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നന്ദന് പിടിയിൽ. തൃശൂരിലെ ഒളിസങ്കേതത്തിൽനിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. സനൂപിനെ കുത്തിയത് നന്ദനാണെന്നാണ് പോലീസ് പറയുന്നത്.
നന്ദനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നന്ദന് ഗള്‍ഫില്‍ നിന്നും ഒരു മാസം മുന്‍പ് എത്തിയതിനാല്‍ വിദേശത്തേക്ക് കടക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
നന്ദന്റെ പാസ്പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിരുന്നു. ഭാര്യവീട്ടില്‍ നടത്തിയ റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്.
06-Oct-2020
ന്യൂസ് മുന്‍ലക്കങ്ങളില്‍
More