ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ കേസ്.
അഡ്മിൻ
ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ കേസ്. യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാണ് കേസ്.
മെൻസ് റൈറ്റ്സ് അസോസിയേഷൻ ഭാരവാഹി അഡ്വ. നാഗരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ശ്രീലക്ഷ്മി അറയ്ക്കൽ ലൈംഗിക സംഭാഷണങ്ങൾ നടത്തി യുവതലമുറയെ തെറ്റായ ലൈംഗീക രീതികളിലേക്കു നയിച്ച് സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്നതരത്തിൽ പ്രവർത്തിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.
ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകൾ സംബന്ധിച്ച വിവരങ്ങളും ലിങ്കുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയുള്ള എഫ്ഐആറാണ് പോലീസ് കോടതിയിൽ നൽകിയത്.
07-Oct-2020
ന്യൂസ് മുന്‍ലക്കങ്ങളില്‍
More