ഹത്രാസ് : കൊല്ലപ്പെട്ട പെൺകുട്ടിയെ അപമാനിച്ച് ബി ജെ പി

ഹ​ത്രാ​സി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ർശ​വു​മാ​യി ബി​ ജെ ​പി. ത​ന്നി​ഷ്ട​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി പ്ര​തി​യെ വ​യ​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നാണ് ബാ​രാ​ങ്കി​യി​ലെ ബി​ ജെ ​പി നേ​താ​വ് ര​ഞ്ജി​ത് ബ​ഹാ​ദൂ​ർ ശ്രീ​വാ​സ്ത​വ ആരോപിക്കുന്നത്.

പെൺകുട്ടിയും ബലാൽസംഗം ചെയ്ത യുവാവും തമ്മിൽ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​വ​ള്‍ അ​വ​നെ വ​യ​ലി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ​താ​യി​രി​ക്കും. ഇ​തെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്നി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളൊ​ക്കെ ചി​ല പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി കാ​ണു​ക. ക​രി​മ്പി​ന്‍ പാ​ട​ത്തും ചോ​ള വ​യ​ലി​ലു​മൊ​ക്കെ​യാ​ണ് ഇ​വ​രെ കാ​ണു​ക. പൊ​ക്കം കു​റ​ഞ്ഞ നെ​ല്‍​വ​യ​ലി​ലും ഗോ​ത​മ്പു പാ​ട​ത്തു​മൊ​ന്നും ഇ​വ​രെ കാ​ണാ​ത്ത​ത് എ​ന്താ​ണ്? ബി ​ജെ​ പി നേ​താ​വ് ചോദിച്ചു.

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളൊ​ന്നും ന​ട​ക്കു​മ്പോ​ള്‍ ആ​രും ക​ണ്ടി​ട്ടി​ല്ല. അ​വ​രെ വ​ലി​ച്ചി​ഴ​ച്ച് അ​വി​ടേ​ക്ക് എ​ത്തി​ക്കു​ന്ന​തും ആ​രും ക​ണ്ടി​ട്ടി​ല്ല. ആ ​നാ​ലു പേ​രും നി​ര​പ​രാ​ധി​ക​ളാ​ണ്. അ​വ​രെ ജ​യി​ലി​ല്‍ അ​ട​ച്ച് യു​വ​ത്വം ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. അ​വ​ര്‍ നി​ര​പ​രാ​ധി​ക​ളെ​ന്നു തെ​ളി​ഞ്ഞാ​ല്‍ സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കു​മോ​യെ​ന്ന് ശ്രീ​വാ​സ്ത​വ ആരാഞ്ഞു.

ര​ഞ്ജി​ത് ബ​ഹാ​ദൂ​റി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യൊ​രാ​ള്‍ ഒ​രു പാ​ര്‍​ട്ടി​യു​ടെ നേ​താ​വ് എ​ന്നു വി​ളി​ക്ക​പ്പെ​ടാ​ന്‍ അ​ര്‍​ഹ​ന​ല്ലെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖാ ശ​ര്‍​മ പ​റ​ഞ്ഞു. ശ്രീ​വാ​സ്ത​വ​യ്ക്കു നോ​ട്ടീ​സ് അ​യ​യ്ക്കു​മെ​ന്ന് ക​മ്മി​ഷ​ന്‍ വ്യക്തമാക്കി.

ബി ജെ പി സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങൾ ശ്രീവാസ്തവയെ തള്ളിപ്പറയാൻ തയ്യാറായില്ല. ശ്രീവാസ്തവയുടെ നിലപാടാണോ ബി ജെ പിക്കുള്ളത് എന്ന് ബി ജെ പി അധ്യക്ഷനോട് ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു മറുപടി.

07-Oct-2020