കേന്ദ്രമന്ത്രി മുരളീധരൻ നിയമവിരുദ്ധ പ്രവർത്തനം നടത്തി

ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മഹിളാമോർച്ച നേതാവാക്കിയ സ്മിതാ മേനോനെ
യുഎഇയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്‌ തീർത്തും നിയമവിരുദ്ധമെന്ന്‌ നയതന്ത്രവിദഗ്‌ധനും മുൻ അംബാസഡറുമായ കെ പി ഫാബിയൻ.

വിസിറ്റിങ്‌ വിസയിലാണ് സ്മിതാ മേനോൻ യുഎഇയിൽ പോയത്. അത്തരത്തിൽ വിദേശ രാജ്യങ്ങളിൽ പോകുന്നവർ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുന്നത്‌  കുറ്റകൃത്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ടൂറിസ്റ്റ്‌ എന്ന നിലയ്‌ക്കാണ്‌ ഏത്‌ രാജ്യത്തും വിസിറ്റിങ്‌ വിസ അനുവദിക്കുന്നത്‌. വിസിറ്റിങ്‌ വിസയിൽ എത്തിയവർ ഔദ്യോഗിക സമ്മേളനത്തിൽ പങ്കെടുക്കുകയോ മറ്റു കാര്യങ്ങളിൽ വ്യാപൃതരാകുകയോ ചെയ്‌താൽ ഇന്ത്യയിലായാലും നടപടി നേരിടേണ്ടി വരും.

മന്ത്രി ഔദ്യോഗിക ആവശ്യത്തിന്‌‌ വിദേശത്ത്‌ പോകുമ്പോൾ കൂടെ പോകുന്നവരുടെ പട്ടിക അടങ്ങിയ അനുമതി കത്ത്‌ അത്യാവശ്യമാണ്‌. അതിൽ യാത്ര എത്ര ദിവസത്തേക്ക്‌ ആണെന്നുള്ള വിവരവും വ്യക്തമാക്കണം. ഈ കത്ത്‌ ധനവകുപ്പിലേക്ക്‌ പോകും.

ഇത്തരം യാത്രകളിൽ പിആർ ഏജൻസി പ്രതിനിധിയെ കൊണ്ടുപോകാറില്ല. ഇതിനെ ധനവകുപ്പിനും  ചോദ്യം ചെയ്യാമെന്ന് കെ പി ഫാബിയൻ വിശദീകരിച്ചു.

08-Oct-2020