ലാവ്‌ലിൻ കേസ്‌ 16 ലേക്ക് മാറ്റി

എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്‌താവിച്ച സാഹചര്യത്തില്‍ തങ്ങളുടെ ഇടപെല്‍ ഉണ്ടാകണം എങ്കില്‍ ശക്തമായ വസ്‌തുതകള്‍ വേണമെന്ന് കോടതി പറഞ്ഞു.

'വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്‌താവിച്ച സാഹചര്യത്തില്‍, ഞങ്ങളുടെ ഇടപെല്‍ ഉണ്ടാകണം എങ്കില്‍ ശക്തമായ വസ്തുതകള്‍ വേണം'.

ലാവ്‌ലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സി ബി ഐ യ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് യു യു ലളിത്‌ പറഞ്ഞു.

08-Oct-2020