ഡോ. എസ് എസ് ലാൽ മെഡിസിൻ അഡ്മിഷൻ നേടിയത് വഴിവിട്ട രീതിയിൽ ?

പ്രൊഫഷണൽ കോൺഗ്രസ് ഭാരവാഹിയായ ഡോ. എസ് എസ് ലാൽ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു നേതാവായിരുന്നപ്പോഴാണ് മെഡിക്കൽ പ്രവേശനം ലഭിക്കുന്നത്. ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെട്ടത് കൊണ്ടാണ് ലാലിന് അന്ന് മെഡിക്കൽ പ്രവേശനം ലഭിച്ചത്. കെ എസ് യു പ്രവർത്തനത്തിന്റെ മഹിമകൾ ഘോഷിക്കുന്ന ലാൽ, എങ്ങിനെയാണ് ക്രീമിലെയർ വിഭാഗത്തിൽ കയറിപ്പറ്റിയത് എന്ന് പറയാൻ തയ്യാറാണോ എന്ന്  സിപിഐ എം ജനറൽ ഹോസ്പിറ്റൽ ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് പ്രേമൻ ചോദിച്ചു. ഡോ. എസ് എസ് ലാൽ ജനിച്ചുവളർന്ന കണ്ണമ്മൂല പ്രദേശത്തെ സിപിഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറിയാണ് പ്രേമൻ.

കോൺഗ്രസിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ മാതൃകാപരമായ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ ഇകഴ്‌ത്തി കാണിക്കുന്ന ഡോ. എസ് എസ് ലാൽ, മുഖ്യമന്ത്രിയേയും ആരോഗ്യവകുപ്പ് മന്ത്രിയേയും പാർട്ടി സെക്രട്ടറിയുടെ കുടുംബത്തിലുള്ളവരെയും വരെ അപകീർത്തിപ്പെടുത്തുന്ന നിലയിൽ സംസാരിക്കുന്നുണ്ട്. ലാലിന് എന്ത് ധാർമികതയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുവാനുള്ളതെന്ന്  എസ് പ്രേമൻ ആരാഞ്ഞു.

ലാലിന്റെ അച്ഛൻ സദാശിവൻ കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ ഉറ്റ അനുയായിയായിരുന്നു. വക്കം ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നപ്പോൾ ടെക്നിക്കൽ അസിസ്റ്റന്റ് ലീഗൽ എന്ന പോസ്റ്റ് ഉണ്ടാക്കി നിയമിച്ചത് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ്. എസ് എസ് ലാൽ മെഡിക്കൽ പഠനത്തിനായി ശ്രമിക്കുമ്പോൾ ക്രീമിലെയർ പ്രശ്നം തടസമായിരുന്നു. അന്ന് ലാലിന്റെ അച്ഛൻ സദാശിവനും അമ്മ  ശ്രീമതിയും വിവാഹ മോചിതരായ രേഖ ഉണ്ടാക്കിയാണ് ലാലിനെ ക്രീമിലെയർ പരിധിയിൽ കൊണ്ടുവന്നത്. വിവാഹമോചിതരായ ലാലിന്റെ മാതാപിതാക്കൾ പിന്നെയും ഒന്നിച്ചാണ് താമസിച്ചത്. വലിയ ധാർമിക മൂല്യങ്ങൾ വിളമ്പുന്ന ഡോ. എസ് എസ് ലാൽ അപ്പോൾ എന്തുകൊണ്ട് അത്തരം ആശ്വാസ്യമല്ലാത്ത രീതിയെ എതിർത്തില്ല എന്ന് വ്യക്തമാക്കണം.

കോൺഗ്രസിന്റെ സംഘടനാ ഭാരവാഹിയായിരുന്ന് കേരളത്തിലെ ആരോഗ്യപ്രവർത്തകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ഡോ. എസ് എസ് ലാൽ ശ്രമിക്കുന്നത്. ഞങ്ങൾ ഇപ്പോൾ ലാൽ താമസിക്കുന്ന കണ്ണമ്മൂലയിലെ ഫ്‌ളാറ്റിൽ നിന്നും വെറും നൂറുമീറ്റർ അകലെയുള്ള പുത്തൻപാലം കോളനിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കയാണ്. ഇവിടെ വെള്ളം കയറി സ്ത്രീകളും കുട്ടികളും അടക്കമുള്ള മനുഷ്യർ ബുദ്ധിമുട്ടുകയാണ്. ഞങ്ങളുടെ കൂടെ ആരോഗ്യപ്രവർത്തകർ ഉണ്ട്. ഈ കോളനിക്ക് മുന്നിലൂടെ ശീതീകരിച്ച കാറിൽ യാത്ര ചെയ്യുന്ന ഡോ. എസ് എസ് ലാൽ ഒന്നിങ്ങോട്ട് തിരിഞ്ഞുനോക്കിയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ വാക്കുകളിൽ ആത്മാർഥത ഉണ്ടെന്ന് സമ്മതിക്കാമായിരുന്നു. കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള ശേഷി കണ്ണമ്മൂലയിലെ ജനങ്ങൾക്കുണ്ട് എന്ന് ഡോ. എസ് എസ് ലാൽ മറക്കരുതെന്ന് എസ് പ്രേമൻ പറഞ്ഞു.

09-Oct-2020