ട്രംപിന് വേണ്ടി ക്ഷേത്രം പണിത് ആരാധന നടത്തിയ യുവാവ് മരിച്ചു
അഡ്മിൻ
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള ആരാധന കൂടിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനായി ക്ഷേത്രം നിർമ്മിച്ച് പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന സ്വദേശിയായ ബുസാ കൃഷ്ണ (38)യാണ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരിച്ചത്. ഡൊണാൾഡ് ട്രംപിന് കോവിഡ് വൈറസ് ബാധ ഉണ്ടായ വിവരം അറിഞ്ഞതു മുതൽ ഇയാൾ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
ട്രംപിനോടുള്ള കഠിനമായ ആരാധനയുടെ പേരിൽ ട്രംപ് കൃഷ്ണ എന്നാണ് നാട്ടുകാര്‍ ഈ യുവായിനെ വിളിച്ചിരുന്നത്.സ്വന്തം വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കുകയും അതില്‍ പൂജ ചെയ്യാനും തുടങ്ങിയതോടെയാണ് ഇയാൾ ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്.2016 ല്‍ ബുസയുടെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ വിത്യസ്തമായ ആരാധനയുടെയും ഭക്തിയുടേയും തുടക്കം.
അതിന് ശേഷം ഇയാള്‍ ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ ശ്രദ്ധയില്‍പ്പെടുന്ന എല്ലാ ഇടങ്ങളിലും ട്രംപ് നിറഞ്ഞുനിന്നു. എന്നാല്‍ തന്റെ ഏറ്റവും വലിയ വലിയ ആരാധനാ ദൈവമായ ട്രംപിനെ ഒരിക്കൽ പോലും നേരിൽ കാണാൻ കഴിയാതെയാണ് ട്രംപ് കൃഷ്ണ ഇപ്പോള്‍ ഈ ലോകത്തിനോട് വിടപറഞ്ഞത്. നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും അധികാരത്തിൽ വരുമെന്നും കൃഷ്ണ പ്രതീക്ഷ പുലര്‍ത്തിയിരുന്നു.