കോവിഡ് : പ്രതിദിന രോഗികളുടെ വർധനവിൽ ഇന്ത്യ മുന്നിൽ
അഡ്മിൻ
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷം കടന്നു. ഇതുവരെ 1,081,119 പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വേൾഡോ മീറ്ററും ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയും പുറത്തു വിട്ട കണക്കുകൾ പ്രകാരമാണിത്.
ആഗോള വ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 75 ലക്ഷം പിന്നിട്ടു. 37,729,729 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് റിപ്പോർട്ട്. 28,332,354 പേർ രോഗമുക്തി നേടിയെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, സ്പെയിൻ, അർജൻറീന, പെറു, മെക്സിക്കോ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്.
പ്രതിദിന രോഗികളുടെ വർധനവിൽ ഇന്ത്യയാണ് മുന്നിൽ 24 മണിക്കൂറിനിടെ 28,332,354 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധിച്ചത്. രോഗബാധയിൽ ഒന്നാമത് നിൽക്കുന്ന അമേരിക്കയിൽ 40,573 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നിൽ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 813 പേർക്കാണ് വൈറസ് ബാധിച്ച് ജീവൻ നഷ്ടമായത്. അതേസമയത്ത്, അമേരിക്കയിൽ 316 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരണമടഞ്ഞു.
12-Oct-2020
ന്യൂസ് മുന്‍ലക്കങ്ങളില്‍
More