സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ 23 സംസ്ഥാനങ്ങളില്‍ അഭിമുഖം വേണ്ട

രാജ്യത്തെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള റിക്രൂട്ട്മെന്റ് നടപടിയില്‍നിന്ന് അഭിമുഖം ഒഴിവാക്കിയതായി കേന്ദ്ര പേഴ്സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. അഭിമുഖം ഒഴിവാക്കി അര്‍ഹരായവരെ ജോലിക്ക് തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും എഴുത്തുപരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും.

നേരത്തേ പ്രധാനമന്ത്രി ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്മെന്റ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്കുള്ള റിക്രൂട്ട്മെന്റിന് 2016 ജനുവരി ഒന്നുമുതല്‍ അഭിമുഖം ഒഴിവാക്കുകയും ചെയ്തിരുന്നു.

12-Oct-2020