പ്രഹസനങ്ങളാവുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന സിപിഐ എം തീരുമാനത്തിന് വന്‍ ജനപിന്തുണ
അഡ്മിൻ
ഇടതുപക്ഷ സര്‍ക്കാരിനെ മനപൂര്‍വ്വം ഇകഴ്ത്തിക്കാണിക്കാന്‍ വേണ്ടി ചര്‍ച്ച സംഘടിപ്പിക്കുന്ന വാര്‍ത്താ ചാനലുകളില്‍ സിപിഐ എം പ്രതിനിധികളെ ചര്‍ച്ചയ്ക്കയക്കാത്ത സിപിഐ എം നീക്കത്തിന് വന്‍ ജനപിന്തുണ.
മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ എമ്മിനെയും ഏകപക്ഷീയമായി വിചാരണ ചെയ്യുന്നതിന് വേണ്ടി ചാനല്‍ സ്റ്റുഡിയോകള്‍ പ്രതിപക്ഷവും ബി ജെ പിയും വാടകയ്‌ക്കെടുത്തത് പോലെയാണ് മലയാളത്തിലെ ഭൂരിപക്ഷം വാര്‍ത്താ ചാനലുകളും കുറച്ചുനാളുകളായി ചര്‍ച്ചാ പ്രഹസനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ നൂറ് ദിവസത്തിലേറെയായി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ ഇടതുസര്‍ക്കാരിനെ വിചാരണ ചെയ്യുന്നത് വാര്‍ത്താ ചാനലുകള്‍ പതിവാക്കി വെച്ചിരിക്കുകയായിരുന്നു. പ്രതികളുടെ മൊഴികൾ കേസിൽ നിന്നും അവർക്ക് രക്ഷപ്പെടാൻ വേണ്ടി അഭിഭാഷകർ ഉപദേശിക്കുന്നതാണ്. ആ മൊഴികൾ വസ്തുതകളാണെന്ന വ്യാജേനയാണ് മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ചര്‍ച്ച ചെയ്യേണ്ട പല വിഷയങ്ങളും മുന്നിലുണ്ടായിട്ടും നിഗൂഡമായ അജണ്ടയുടെ ഭാഗമെന്ന പോലെ പിണറായി വിജയന്‍ സര്‍ക്കാരിനെയും സിപിഐ എമ്മിനെയും താറടിച്ച് കാണിക്കാനുള്ള പരിശ്രമത്തിലായിരുന്നു വാര്‍ത്താ ചാനലുകള്‍.
സത്യപ്രതിജ്ഞാ ലംഘനം നടത്തിക്കൊണ്ട് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മഹിളാ മോര്‍ച്ചാ നേതാവ് സ്മിതാമേനോനോടൊപ്പം അന്താരാഷ്ട്ര സമ്മേളനത്തിന്റെ വേദി പങ്കിട്ടത് വാര്‍ത്താ ചാനലുകള്‍ ചര്‍ച്ച ചെയ്യാത്തത് ബി ജെ പി ബഹിഷ്‌കരണം ഭയന്നാണെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന ഘട്ടത്തിലാണ് സിപിഐ എംന്റെ ബഹിഷ്‌കരണ തീരുമാനം. ബി ജെ പിയും കോൺഗ്രസും നിശ്ചയിക്കുന്ന ചർച്ചാ വിഷയങ്ങൾ എതിർപ്പേതുമില്ലാതെ ഏറ്റെടുക്കുന്ന മാധ്യമ പ്രവർത്തകർ അവരിൽ നിന്നും പണം വാങ്ങുന്നുണ്ട് എന്ന ആരോപണവും ശക്തമാവുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോ, അതിലുള്ള വീഴ്ചകളോ ചർച്ച ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാവുന്നില്ല. കോവിഡിന്റെ മറവിൽ കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാർ നയങ്ങളും മാധ്യമങ്ങളെ അലട്ടുന്നില്ല. ജനങ്ങൾക്ക് വേണ്ടി ചർച്ച നടത്തേണ്ട സുപ്രധാന വിഷയങ്ങൾ ഒഴിവാക്കി നിക്ഷിപ്ത താല്പര്യത്തോടെ നടത്തുന്ന ചർച്ചാ പ്രഹസനങ്ങൾക്കെതിരെ ശക്തമായ വികാരമാണ് കഴിഞ്ഞ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന് വന്നത്.
നിഷ്പക്ഷമായ രീതിയില്‍, ഏതെങ്കിലും രാഷ്ട്രീയ കക്ഷിയ്‌ക്കോ മുന്നണിക്കോ വേണ്ടി വിടുപണി ചെയ്യുക എന്ന ഉദ്ദേശത്തോടെയല്ലാതെ വാര്‍ത്താ ചാനലുകള്‍ ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തില്‍ സിപിഐ എം പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് പോകുന്നതാണ് നല്ലതെന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ വരെ ചൂണ്ടിക്കാട്ടുന്നത്. വാര്‍ത്താ ചാനലുകളുടെ ചര്‍ച്ചാ വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രാപ്തിയുള്ള ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ കോണ്‍ഗ്രസും ബി ജെ പിയും വിലക്കെടുത്തിട്ടുണ്ട് എന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് കഴിഞ്ഞ നൂറ് ദിവസമായി നടക്കുന്ന ചാനല്‍ ചര്‍ച്ചകളെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
ചാനലുകളുടെ ചര്‍ച്ചാ പാനലുകളില്‍ ഇരിക്കുന്ന കോണ്‍ഗ്രസ്, ബി ജെ പി പ്രതിനിധികള്‍ പരസ്പരം വാട്‌സാപ്പ് മെസേജുകള്‍ കൈമാറി സിപിഐ എമ്മിനെതിരെ വാദമുഖങ്ങള്‍ നിരത്തുന്ന രീതിയാണ് നിലവില്‍ അവലംബിക്കുന്നത്. വാര്‍ത്താ അവതാരകനും മുന്‍വിധിയോടെ പക്ഷം ചേരുമ്പോള്‍ മിക്കവാറും ചാനല്‍ ചര്‍ച്ചകള്‍ സിപിഐ എംനെതിരായ വിചാരണയായി മാറുകയാണ് പതിവ്. ഇത്തരം പ്രഹസനങ്ങളില്‍ ഇരയായി ഇരുന്നുകൊടുക്കേണ്ടതില്ലെന്ന സിപിഐ എം തീരുമാനം ശ്ലാഘനീയമാണെന്നാണ് സോഷ്യല്‍മീഡിയയില്‍ നിന്നും അഭിപ്രായം ഉയരുന്നത്.
12-Oct-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ