ജെ.ഡി.എസിന്റെ കേരള ഘടകം പിരിച്ചുവിട്ടു

കേരളത്തിലെ ജനതാദള്‍ എസ് (ജെ.ഡി.എസ്) സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സി.കെ നാണു അധ്യക്ഷനായ സംസ്ഥാന ഘടകമാണ് ഇന്ന് പിരിച്ചുവിട്ടത്.ഇതിനെ തുടര്‍ന്ന് മാത്യു ടി. തോമസ് അധ്യക്ഷനായി അഡ്‌ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാന ഘടകത്തിലെ ഭിന്നത കാരണമാണ് പിരിച്ചുവിടല്‍ എന്നാണ് സൂചന. മുന്‍പ് ലോക് താന്ത്രിക് ജനതാദളുമായി ലയനചര്‍ച്ച സജീവമാക്കാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ സമ്മതം പറഞ്ഞെങ്കിലും ജെ.ഡി.എസിനുള്ളിലെ ഭിന്നത കാരണം അത് നീണ്ടുപോകുകയായിരുന്നു.

ദേശീയ നേതാവായ ദേവഗൗഡ രൂപീകരിച്ച കോര്‍ കമ്മിറ്റിയിലെ നാല് പേരും ഇപ്പോള്‍ നാല് പക്ഷമായിരിക്കുകയാണ്. സി.കെ.നാണു, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മാത്യു.ടി. തോമസ്, ഡോ.നീലലോഹിതദാസ് നാടാര്‍ എന്നിവരാണ് കോര്‍കമ്മിറ്റിയില്‍.

12-Oct-2020