എഎംഎംഎയിൽ നിന്നും നടി പാര്‍വതി രാജിവെച്ചു

മലയാള സിനിമയിലെ താരങ്ങളുടെസംഘടനയായ എംഎംഎയില്‍ നിന്നും രാജിവെക്കുന്നതായി നടി പാര്‍വ്വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിലൂടെയാണ് പാര്‍വതിയുടെ ഈ പ്രതികരണം. നടി ഭാവനയെക്കുറിച്ചുള്ള സംഘടനാ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് രാജി.

നേരത്തെ, ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന തലക്കെട്ടോടെ അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെതായി ഒരു ചാനലില്‍ പ്രതികരണം നേരത്തെ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

"ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു."- പാര്‍വതി എഴുതി.

 

12-Oct-2020