മൃഗശാലയിലെ മൃ​ഗങ്ങൾക്കും ബീഫ് നൽകരുതെന്ന് സംഘപരിവാര്‍


അസമിലെ ഗുവാഹത്തിയില്‍ മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ബീഫ് നല്‍കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തി. സംസ്ഥാനത്തെ ബിജെപി നേതാവ് സത്യനാഥ് ബോറക്ക് പറയുന്നത് ഇങ്ങിനെ- " മനുഷ്യൻ ബീഫ് കഴിച്ചാൽ മാത്രമല്ല, മൃ​ഗങ്ങൾ കഴിച്ചാലും പ്രശ്നമാണ്. മൃ​ഗലാശയിലെ മൃ​ഗങ്ങൾക്ക് ബീഫ് നൽകരുത്." .

ഇവര്‍ മൃ​ഗശാലയിലേക്ക് ഇറച്ചി കൊണ്ടുവരുന്ന വണ്ടിയും വഴിയും തടഞ്ഞായിരുന്നു പ്രതിഷേധിച്ചത്. കൈകളില്‍ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ മൃ​ഗശാലയിലേക്കുള്ള വഴി തടയുകയായിരുന്നു. ഒടുവില്‍ പോലീസിന്റെ സഹായത്തോടെയാണ് മൃ​ഗശാലയിലേക്കുള്ള വഴി അധികൃതർ തുറന്നത്.

ഹിന്ദുമത സമൂഹത്തിൽ പശുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്നാല്‍ അതിനെ വന്യമൃ​ഗങ്ങൾക്ക് ഭക്ഷണമായാണ് സർക്കാർ നൽകുന്നത്. ബീഫ് അല്ലാതെ മറ്റേതെങ്കിലും ഇറച്ചി ഇവർക്ക് നൽകിക്കൂടേ? ബോറ ചോദിക്കുന്നു. വലിയ മാനുകൾ സാധാരണ മാനുകളേക്കാൾ കൂടുതലാണെന്നിരിക്കെ മൃ​ഗശാല അധികൃതർക്ക് ബീഫിന് പകരം മറ്റു മൃഗങ്ങള്‍ക്ക് അത് നൽകിക്കൂടേയെന്നും ബോറ ചോദിക്കുന്നു. ഇത്ലെ കൌതുകം എന്തെന്നാല്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പാർ മാനുകളെക്കുറിച്ചാണ് ബോറ ഈ പരാമർശം നടത്തിയത് എന്നതാണ്.

13-Oct-2020