കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

മനുഷ്യരില്‍ നടത്തിവന്നിരുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ജോണ്‍സണ്‍ആന്‍ഡ് ജോണ്‍സണ്‍ കമ്പനി. നിലവില്‍ വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരീക്ഷണം അടിയന്തരമായി നിര്‍ത്തിയത് എന്ന് കമ്പനി അറിയിച്ചു.

”ഞങ്ങള്‍ താല്‍ക്കാലികമായി മനുഷ്യരിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുകയാണ്.
ഇപ്പോള്‍ നടക്കുന്ന മൂന്നാംഘട്ടത്തിലുള്ള ENSEMBLE പരീക്ഷണവും നിര്‍ത്തിവയ്ക്കുന്നു, ഈ ഘട്ടത്തിലെ പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അവശത കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്”, കമ്പനി അറിയിപ്പില്‍ പറഞ്ഞു.

ഇതോടൊപ്പം തന്നെ വാക്‌സിന്‍ പരീക്ഷണത്തിന് 60,000 പേരെ ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്പനി തല്‍ക്കാലം പിന്‍വലിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, അമേരിക്കയില്‍ നിന്നുമായി 200 ഇടങ്ങളില്‍ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി നേരത്തെ തീരുമാനിച്ചിരുന്നത്.

13-Oct-2020